
നെന്മാറ ശ്രീ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം നടത്തി. ഒമ്പത് ദിവസമായി നടത്തി വരുന്ന മഹോത്സവം നൃത്തസംഗീത സദസ്സിന്റെ അവസാന ദിവസമായ വിജയദശമി നാളിൽ വിദ്യാരംഭം കുറിച്ചുകൊണ്ട് അവസാനിച്ചു . നൂറ് കണക്കിന്ന് കുരുന്നുകൾ വിദ്യാരംഭം കുറിക്കാൻ ക്ഷേത്ര സന്നിധിയിൽ എത്തിചേർന്നു. ക്ഷേത്ര മേൽശാന്തി അജു നമ്പൂതിരിയുടെ കാർമികത്വത്തിൽ കുറിയിടം കേശവൻ നമ്പൂതിരി, ശ്രീകേഷ് നമ്പൂതിരി, രാമനാഥൻ മാസ്റ്റർ എന്നിവർ കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ച് ചടങ്ങുകളുടെ ആചാര്യന്മാരായി.