ഷാർജ ലക്ഷ്യമാക്കി പറന്ന വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് പൈലറ്റ് അടിയന്തര സഹായം തേടുകയായിരുന്നു. തുടർന്ന് ട്രിച്ചിയുടെ ആകാശത്ത് രണ്ടര മണിക്കൂറോളം വട്ടിമിട്ട് പറന്ന് ഇന്ധനം കളഞ്ഞ ശേഷമാണ് ലാൻഡിങ് നടത്തിയത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ സംഭവിച്ചതിനെ തുടർന്നാണിത്. 141 യ യാത്രക്കാരിൽ അധികവും തമിഴ്നാട് സ്വദേശികളായിരുന്നു.