തൃശൂർ കുട്ടനെല്ലൂർ സഹകരണ ബാങ്കിലെ ക്രമക്കേടുമായിബന്ധപ്പെട്ടാണ് നടപടി. ജില്ലാ കമ്മിറ്റി അംഗം വർഗീസ് കണ്ടംകുളത്തിയെ ഏരിയാകമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഒല്ലൂർ ഏരിയാ സെക്രട്ടറി കെ.പി പോളിനെ ഒരു വർഷത്തേ്ക്ക്സസ്പെൻഡ് ചെയ്തു.ബാങ്ക് മുൻ പ്രസിഡന്റും ഒല്ലൂർ ഏരിയാ കമ്മിറ്റി അംഗവുമായ റിക്സൺ പ്രിൻസനെ പാർട്ടിയിൽനിന്ന് പുറത്താക്കി. ജില്ലാ കമ്മിറ്റി യോഗം അച്ചടക്ക നടപടി അംഗീകരിച്ചു. കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ വായ്പ അനുവദിച്ചതിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.