നെല്ലിയാമ്പതിയിൽ പുലി പശുക്കുട്ടിയെ ആക്രമിച്ചു. ചന്ദ്രാമല എസ്റ്റേറ്റ് മട്ടത്ത്പ്പാടിയിൽ ഇന്നലെ രാത്രി 11 ന് പുഷ്പാകരന്റെ തൊഴുത്തിൻ്റെ വാതിൽ പൊളിച്ച് പുലി ഒരു മാസം പ്രായമുള്ള പശു കുട്ടിയെ ആക്രമിച്ചു.

അമ്മ പശുവും മറ്റ് പശുക്കളും ബഹളംവെച്ചതോടെ. പുഷ്കരനും അയൽവാസികളും പുറത്തെ ലൈറ്റിട്ടതോടെ പുലി ഓടിപ്പോയി. പുലി പശുകുട്ടിയെ ആക്രമിക്കുന്നതിൽ നിന്നും രക്ഷപ്പെട്ട് ഓടിപ്പോവുകയായിരുന്നു. വന്യമൃഗ ശല്യം കൂടിയതോടെ വനമേഖലയിൽ പകലുപോലും നടക്കാൻ കഴിയാത്ത സ്ഥിതിയിലാണ് പ്രദേശവാസികൾ. വിദ്യാർത്ഥികൾക്കും തോട്ടം തൊഴിലാളികൾക്കും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. പലതവണയായി അധികാരികളെ അറിയിച്ചിട്ടും വേണ്ടുന്ന നടപടികൾ സ്വീകരിക്കുന്നില്ല എന്നുള്ള പരാതിയും ജനങ്ങൾക്കിടയിൽ ഉയരുന്നു. ഇന്ന് രാവിലെ വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചു. ജനവാസമേഖലയിൽ തുടർച്ചയായി വരുന്ന പുലിയെ കൂടുവെച്ച് പിടിച്ച് മാറ്റണമെന്ന് നാഷണൽ ജനതാദൾ സെകട്ടറി വി.എസ്സ്. പ്രസാദ് ആവശ്യപ്പെട്ടു.