ഭാഗ്യശാലി ആരെന്ന് അറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നാളെ.

ഇത്തവണ 25 കോടി രൂപയാണ് ഒന്നാം സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.നാളെ നറുക്കെടുപ്പ് നടക്കാനിരിക്കെ ഇന്ന് വൈകുന്നേരം നാലു മണി വരെയുള്ള കണക്കനുസരിച്ച് 71,35,938 ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. അതിവേഗം വിറ്റു പോകുന്ന ടിക്കറ്റുകളിൽ ഡിമാൻ്റ് കൂടതൽ പാലക്കാടൻ ടിക്കറ്റിനാണ്. വിൽപ്പനക്കാരിൽ നിന്നും അത് ചോദിച്ചു വാങ്ങുന്നവരാണ് അധികവും. മുൻ വർഷങ്ങളിലെ വിജയികളുടെ ചരിത്രമാണ് പാലക്കാടൻ ടിക്കൻ്റിന് ആവശ്യക്കാരേറുന്നതിന് കാരണം.