നെല്ലിയാമ്പതിയിൽ ജീപ്പ് മറിഞ്ഞ് അപകടം; വിനോദസഞ്ചാരികൾക്ക് സാരമായ പരിക്ക്.

നെല്ലിയാമ്പതിയിൽ ജീപ്പ് മറിഞ്ഞ് അപകടം. സഞ്ചാരികളുമായി ഓഫ് റോഡ് വഴി യാത്ര ചെയ്ത ജീപ്പാണ് മറിഞ്ഞ് അപകടം നടന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വിനോദസഞ്ചാരികളുമായി ആനമടയിലേക്ക് പോകുന്നതിനിടെ കാരശ്ശൂരിയിലാണ് സംഭവം. ജീപ്പ് താഴ്ചയിലേക്കാണ് മറിഞ്ഞത്. മൂന്ന് ജീപ്പുകളിൽ ആയി യാത്ര ചെയ്യുകയായിരുന്ന സംഘത്തിലെ ഒരു ജീപ്പാണ് മറിഞ്ഞത്. സാരമായി പരിക്കേറ്റവരെ നെന്മാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സയ്ക്കായി ആംബുലൻസിലായി എത്തിക്കുകയായിരുന്നു. കണ്ണൂർ ജില്ലയിൽ നിന്ന് എത്തിയ സംഘമാണെന്നാണ് അറിവ്. ഇവർ കഴിഞ്ഞ ദിവസം മിന്നാംപാറയ്ക്ക് സമീപമുള്ള സ്വകാര്യ റിസോർട്ടിൽ തങ്ങിയവരാണെന്നാണ് പറയുന്നത്.