പാലക്കാട് ഗവ. പോളിടെക്നിക് കോളേജ് എൻ എസ് എസ് യൂണിറ്റ് രാമശ്ശേരി ഗാന്ധി ആശ്രമം സന്ദർശിച്ചു.

ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്വച്ഛതാ ഹി സേവ, മാലിന്യമുക്തം നവകേരളം എന്നിവയുടെ ഭാഗമായി പാലക്കാട് ഗവ. പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റ് രാമശ്ശേരി ഗാന്ധി ആശ്രമം സന്ദർശിച്ചു. ഗാന്ധിയൻ മൂല്യങ്ങളെ കുറിച്ചും മാലിന്യനിർമാർജന യജ്ഞത്തെക്കുറിച്ചും ഗാന്ധിയനായ പുതുശ്ശേരി ശ്രീനിവാസൻ ക്ലാസെടുത്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ് അധ്യക്ഷനായി. കെ. സുദേവൻ, എം. വി. മനില, രാധാകൃഷ്ണൻ, ജി. കെ. അക്ഷയ് കൃഷ്ണ, കെ. അരുൺ എന്നിവർ സംസാരിച്ചു.