ക്രിസ്തുരാജത്വ സന്ദേശറാലിക്ക് നെന്മാറയിൽ തുടക്കം.

മഹാജൂബിലിയുടെ ക്രിസ്തുരാജത്വ സന്ദേശറാലിക്ക് നെന്മാറയിൽ തുടക്കമായി. ദശവത്സര ആഘോഷ പരിപാടികളുടെ ഭാഗമായാണ് ക്രിസ്തുരാജ ദേവാലയങ്ങളെ പരസ്പരം ബന്ധിപ്പിച്ച് നടത്തുന്ന ജില്ലയിലെ പതിനൊന്നാമത് ക്രിസ്തുരാജ്യത്വ സന്ദേശ റാലിയാണിത്. വിശുദ്ധ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ച രൂപത അധ്യക്ഷൻ ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ റാലി ഉദ്ഘാടനം ചെയ്തു.
ടീം മിഷൻ കൂട്ടായ്മ ഫാ. മൈക്കിൾ പനച്ചിക്കൽ വിസി അദ്ധ്യക്ഷനായി. വികാരി ഫാ. സെബാസ്റ്റ്യൻ താമരശ്ശേരി, ഫാ. സിൽവസ്റ്റർ ഡിക്രൂസ് എന്നിവർ ആശംസകൾ നേർന്നു. നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ നടന്ന ചടങ്ങിൽ കൈകാരന്മാരായ ടോമി ഒളശയിൽ, ഷാജി കളമ്പാടൻ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു.