പി.വി.അൻവറിനെതിരെ നിലമ്പൂരിൽ പ്രതിഷേധം. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന മുദ്രാവാക്യം ഉയർത്തിയ ബാനറും അന്‍വറിന്റെ കോലവുമായാണ് നിലമ്പൂർ നഗരത്തിൽ പ്രകടനം നടത്തിയത്. ഗോവിന്ദൻ മാഷ് ഒന്ന് ഞൊടിച്ചാൽ കൈയും കാലും വെട്ടിയെടുത്തു പുഴയിൽ തള്ളും എന്ന് മുദ്രാവാക്യം മുഴക്കിയാണ് നിലമ്പൂരിലെ പ്രതിഷേധ പ്രകടനം.നിലമ്പൂരിൽ അൻവറിന്റെ കോലവും കത്തിച്ചു. മലപ്പുറത്ത് സിപിഎം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിലും എടവണ്ണയിൽ എടവണ്ണ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടന്നു. എടവണ്ണയിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗവും നടക്കും. പ്രകടനത്തിൽ അൻവറുമായി അടുത്ത ബന്ധമുള്ള പ്രവർത്തകരും പങ്കെടുത്തു. എടവണ്ണയിലെ പ്രകനടത്തിൽ അൻവറിനെതിരെ കൊലവിളി മുദ്രാവാക്യവും ഉയര്‍ന്നു.