തൃശൂരിലെ എടിഎം കവർച്ചസംഘം പിടിയിൽ. പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു പ്രതി കൊല്ലപ്പെട്ടു. തമിഴ്നാട്ടിലെ കുമാരപാളയത്തുവച്ച് തമിഴ്നാട് പൊലീസാണ് പ്രതികളെ പിടികൂടിയത്. ഹരിയാന സ്വദേശികളാണ് പിടിയിലായത്. മോഷ്ടിച്ച പണവുമായി കണ്ടെയ്നറിലാണ് കവർച്ചസംഘം യാത്ര ചെയ്തിരുന്നത്. ഇവർ സഞ്ചരിച്ച കണ്ടെയ്നർ നിരവധി വാഹനങ്ങളിൽ ഇടിച്ചിരുന്നു. ഇതോെട നാമക്കൽ പൊലീസ് കണ്ടെയ്നർ ലോറിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. എടിഎമ്മിൽനിന്ന് തട്ടിയെടുത്ത 65 ലക്ഷം രൂപയും ഇവരിൽനിന്ന് പിടിച്ചെടുത്തു. മോഷണ ശ്രമത്തിന് ഉപയോഗിച്ച വെളുത്ത നിറത്തിലുള്ള കാറിലാണ് സംഘം രക്ഷപെടാൻ ഒരുങ്ങിയത്. കാർ കണ്ടയ്നറിനുള്ളിൽ നിന്നും കണ്ടെത്തി. ആറംഗ സംഘമാണ് തമിഴ് നാട്ടിൽ പിടിയിലായത്.