ഇ. എസ്. എ. വിഷയത്തിൽ ഹൈക്കോടതി വിധിയിൽ കിഫ ഐക്യദാർഢ്യ പ്രകടനം അടിപ്പെരണ്ടയിൽ നടത്തി.

ജൂലൈ 31ന് വന്ന കേന്ദ്ര ഗവൺമെന്റ് ഗസറ്റ് വിജ്ഞാപന പ്രകാരം കേരളത്തിലെ ഇ. എസ്. എ. യുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും കേരള ഹൈക്കോടതി ഒക്ടോബർ നാലാം തീയതി വരെ സ്റ്റേ ചെയ്യുകയും, ഗസറ്റിലെ പരാമർശത്തിന് വിരുദ്ധമായി കേരള കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന മാപ്പുകൾ ഉണ്ടാക്കിയ ആശയക്കുഴപ്പം തീർക്കുക, പ്രസ്തുത നോട്ടിഫിക്കേഷൻ മലയാളത്തിൽ പ്രസിദ്ധീകരിക്കുക എന്നീ ആവശ്യങ്ങളും ഈ വിഷയത്തിൽ കേന്ദ്ര ഗവൺമെന്റിന്റെയും സംസ്ഥാന സർക്കാരിന്റെയും വിശദമായ സത്യവാങ്മൂലം ഒക്ടോബർ നാലാം തിയതി സമർപ്പിക്കാനും അതുവരെ കേരളവുമായി ബന്ധപ്പെട്ട എല്ലാ ഇ. എസ്. എ. നടപടിക്രമങ്ങളും നിർത്തിവയ്ക്കാൻ കിഫയുടെ ഹർജിയിൽ കേരള ഹൈക്കോടതിയുടെ സ്റ്റേ അനുവദിച്ചത്. ഈ വിധത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കിഫയുടെ നേതൃത്വത്തിൽ അടിപ്പെരണ്ടയിൽ പ്രകടനം നടത്തിയത്. തുടർന്നു നടന്ന യോഗത്തിൽ കിഫ ജില്ലാ സെക്രട്ടറി എം. അബ്ബാസ്, ട്രഷറർ രമേശ് ചേവക്കുളം, ഡോ. സിബി സക്കറിയ, ബാബു തടികുളങ്ങര, അബ്രഹാം പുതുശ്ശേരി, സോമൻ കൊമ്പനാൽ, ഹുസൈൻ കുട്ടി അടിപ്പെരണ്ട, ഐസക് വള്ളോമ്പറമ്പിൽ, എന്നിവർ സംസാരിച്ചു.