നഷ്ട‌പ്പെട്ടുവെന്ന് കരുതിയ വിവാഹമോതിരം ഭക്ഷണം കഴിച്ച ഹോട്ടലിലെ വെയ്റ്റ് ബിന്നിൽനിന്നും കണ്ട് കിട്ടി; ദമ്പതികൾ ഹാപ്പിയായി..

നഷ്ട‌പ്പെട്ടുവെന്ന് കരുതിയ വിവാഹമോതിരം ഭക്ഷണം കഴിച്ച ഹോട്ടലിലെ വെയ്റ്റ് ബിന്നിൽനിന്നും കണ്ട് കിട്ടിയത് ഹോട്ടലുടമക്കും ദമ്പതിമാർക്കും ആശ്വാസമായി. ഗുരുവായൂർ സ്വദേശി റമീസ് ജാഫറിൻ ചൊവ്വാഴ്‌ച ചാലക്കുടിയിലെ സ്വകാര്യ സ്‌കൂളിൽ ഡിസൈൻ പരിശീലന ത്തിനെത്തിയതായിരുന്നു. പരിശീലനം കഴിഞ്ഞ് തിരിച്ച് പോകുന്നവഴി സൗത്ത് ജങ്ഷനിലെ ഫാസ്‌റ്റ് ഫുഡിൽ നിന്നും ഭക്ഷണം കഴിച്ചതിന് ശേഷം ടിഷുപേപ്പറുപയോഗിച്ച് വിരലുകൾ വൃത്തിയാക്കുന്നതിനിടെ ഒന്നര പവന്റെ സ്വർണ മോതിരം ജാഫറിനറിയാതെ ഊരിപോയി. രാത്രി വീട്ടിലെത്തിയപ്പോഴാണ് മോതിരം നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് ചാലക്കുടിയിലെ സുഹൃത്ത് വഴി ഭക്ഷണ കഴിച്ച ഹോട്ടലിൽ തിരക്കിയെങ്കിലും മോതിരം ലഭിച്ചില്ല. ഹോട്ടലുടമ മോഹനൻ വന്നയാളിൽനിന്നും റമീസ് ജാഫറിയുടെ നമ്പർ വാങ്ങിവയ്ക്കുകയും ചെയ്തു. ഹോട്ടൽ അടയ്ക്കുന്ന സമയത്ത് വെയ്സ്റ്റ് ബിൻ പരിശോധിച്ചപ്പോഴാണ് ടിഷുപേപ്പറിനുള്ളിൽ മോതിരം കണ്ടത്. ഉടനെ തന്നെ ഹോട്ടലുടമ മോഹനൻ അറിയിച്ചതനുസരിച്ച് റമീസ് ജാഫറി കുടുംബസമേതമെത്തി മോതിരം ഏറ്റുവാങ്ങി. മോതിരം കൈമാറിയതോടെ ഇരുകൂട്ടരും ആശ്വാസവും ആഹ്ലാദവുമായി.