മലമ്പുഴ നിയോജക മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്കായുള്ള സമഗ്ര സർവേ, യുഡിഐഡി കാർഡ് രജിസ്ട്രേഷൻ എന്നിവ ലക്ഷ്യമാക്കിയുള്ള ക്യാമ്പിന്റെ ഉദ്ഘാടനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. ബിജോയ് നിർവ്വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ് അധ്യക്ഷത വഹിച്ചു. സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോർഡിനേറ്റർ പി. മൂസ, കെ. എം. സുധേഷ്, ജി. ഗാഥ, പി.വി. വന്ദന, കെ. എസ്. നിഷാദ്, എ. ആർ. സജിത് എന്നിവർ സംസാരിച്ചു.