പല്ലാറോഡിലെ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു
വടക്കഞ്ചേരി പല്ലാറോഡില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കരിങ്കല്‍ ക്വാറി വില്ലേജ് അധികൃതര്‍ നിര്‍ത്തിവപ്പിച്ചു.
ക്വാറിയില്‍ ഉണ്ടായിരുന്ന കംപ്രസര്‍ ട്രാക്ടര്‍ പിടിച്ചെടുത്ത് പോലീസ് കസ്റ്റഡിയിലേക്ക് മാറ്റി. വടക്കഞ്ചേരി ഒന്ന് വില്ലേജ് ഓഫീസര്‍ ശ്രീകല, വില്ലേജ് അസിസ്റ്റൻറ് അഖില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
ഒന്നര മാസം മുൻപ് സ്റ്റോപ്പ് മെമ്മോ നല്‍കിയ ക്വാറി വീണ്ടും പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ കടുത്ത നടപടി സ്വീകരിച്ചിട്ടുള്ളത്.
അനധികൃത ക്വാറി സംബന്ധിച്ച് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് വില്ലേജ് അസിസ്റ്റന്‍റ് അഖില്‍ പറഞ്ഞു.
പല്ലാറോഡില്‍ മൂന്ന് ചെറുമലകളുടെ അടിവാരത്തായാണ് ക്വാറി പ്രവര്‍ത്തിച്ചിരുന്നത്. ക്വാറിയുടെ പ്രവര്‍ത്തനം തുടരുന്നത് പ്രകൃതിദത്ത ഉറവകള്‍ക്ക് ഭീഷണിയാകുമെന്ന് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു.
മതിയായ രേഖകളില്ലാതെ ക്വാറി പ്രവര്‍ത്തിച്ചതു സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തുന്നുണ്ട്. ആമ കുളത്ത് വച്ച് അനധികൃതമായി കടത്തികൊണ്ടു പോവുകയായിരുന്ന കല്ലും വാഹനങ്ങളും പോലിസ് പിടിച്ചതോടെയാണ് സംഭവം കേസായതു്