കോട്ടയം > പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വികസനവും ജീവൽപ്രശ്‌നങ്ങളുമാണ് ഇടതുപക്ഷം ഉയർത്തിക്കാട്ടുന്നതെന്ന് പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ്. വൈകാരികതയല്ല, വികസനപ്രവർത്തനങ്ങളാണ് ഇടതുപക്ഷം ചർച്ച ചെയ്യുന്നതെന്നും പുതുപ്പള്ളിയിലെ വികസലങ്ങളെപ്പറ്റി യുഡിഎഫ് ചർച്ച ചെയ്യുമോ എന്നും ജെയ്‌ക് പറഞ്ഞു.
ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ ആറും ഭരിക്കുന്നത് ഇടത് മുന്നണിയാണ്. മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണം നിയന്ത്രിക്കുന്നതും ഇടത് മുന്നണിയാണ്. കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇടത് മുന്നണി തെരഞ്ഞെടുപ്പിനിറങ്ങുന്നതെന്നും ജെയ്ക് പറഞ്ഞു.
2021 ല്‍ ഉമ്മന്‍ ചാണ്ടി മണ്ഡലം വിട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് പുതുപ്പള്ളിയില്‍ വലിയ തരത്തില്‍ വികാര പ്രകടനങ്ങള്‍ നടന്നതായുള്ള ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ കണ്ടു. എന്നാല്‍ യുഡിഎഫ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചിടിയായിരുന്നു മണ്ഡലത്തിലെ ജനങ്ങള്‍ നല്‍കിയത്. കേരളത്തിലേത് പ്രബുദ്ധതയുള്ള ജനങ്ങളാണ്. മണ്ഡലത്തില്‍ ചിട്ടയോടെ പ്രവര്‍ത്തിച്ചതിനാലാണ് 2021ല്‍ ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ച് ഭൂരിപക്ഷം മൂന്നില്‍ ഒന്നായി കുറയ്ക്കാന്‍ കഴിഞ്ഞതെന്നും ജെയ്ക് പറഞ്ഞു.