മാതാപിതാക്കള്‍ക്കൊപ്പം ബന്ധുവീട്ടിലെത്തിയ രണ്ടരവയസ്സുകാരൻ കളിക്കുന്നതിനിടെ ഇരുമ്പ് പടി ദേഹത്തേക്ക് മറിഞ്ഞു വീണ് ദാരുണാന്ത്യം.

ഉദുമ പള്ളം തെക്കേക്കരയിലെ മാഹിൻ റാസിയുടെയും റഹീമയുടെയും ഏക മകൻ അബു താഹിർ ആണ് മരിച്ചത്.  മാങ്ങാട് കൂളിക്കുന്നിലെ ടി.കെ.മൂസയുടെ വീട്ടിലാണ് അപകടം നടന്നത്. തെക്കേക്കരയിലെ വീട്ടില്‍നിന്ന് ഇവർ കൂളിക്കുന്നിലെ ബന്ധുവീട്ടിലെത്തിയത്. ഉരുട്ടി നീക്കാവുന്ന കൂറ്റൻ ഇരുമ്പു പടി ക്ലാമ്ബുകള്‍ പൊട്ടി കുട്ടിയുടെ ദേഹത്തേക്ക്  മറിഞ്ഞു വീഴുകയായിരുന്നു.