വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ 6 പ്രതികൾക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ചു

നെന്മാറ വക്കാവ് സ്വദേശികളായ കളരിക്കൽ വീട് ശബരി(37), കളരിക്കൽ ( 29), കിഴക്കുംപാടം പ്രദീപ് ( 30), അയ്യപ്പൻകുന്ന് ജിത്തു (28), അയ്യപ്പൻകുന്ന് ശബരി(28), ആലംപാറ സുധിഷ് (28) എന്നിവർക്കാണ് പാലക്കാട് അഡീഷണൽ സെഷൻസ് ജഡ്ജ് സീമാ.സി.എം 8 വർഷവും 10 മാസവും കഠിന തടവും 33,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. കേസിനോട് അനുബന്ധിച്ച് 10 സാക്ഷികളെ വിസ്തരിച്ചു
2018 ഏപ്രിൽ 28ന് രാത്രി 11:45ന് നെന്മാറ ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപം ഇരുചക്ര വാഹനത്തിൽ വന്ന വൈശാഖിനെയും സുഹൃത്തിനെയും മാരകായുധം ഉപയോഗിച്ച് സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് 6 പ്രതികളെ ശിക്ഷിച്ചത്. പ്രതികൾക്കെതിരെ മറ്റൊരു കേസിൽ നെന്മാറ പോലീസിൽ പരാതി നൽകിയ വിരോധത്താലാണ് ആക്രമണം ഉണ്ടായതെന്നാണ് പ്രൊസിക്യൂഷൻ കേസ്. പിഴത്തുക പരിക്കുപറ്റിയ ഒന്നും രണ്ടും സാക്ഷികൾക്ക് നൽകാനും വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വി. ജയപ്രകാശ് ഹാജരായി.