ട്രെയിനിൽ നിന്ന് വീണ യുവാവിന് മറ്റൊരു ട്രെയിൻ തട്ടി ദാരുണാന്ത്യം. പാറോലിക്കൽ പഴയ എംസി റോഡിൽ വടക്കേ തകടിയേൽ നോയൽ ജോബി (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അർധരാത്രിയോടെ മീഞ്ചന്ത മേൽപാലത്തിന് സമീപമായിരുന്നു അപകടം. ശുചിമുറിയിൽ പോയി മടങ്ങുന്നതിനിടെ കാൽ വഴുതി വീണതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.