നെന്മാറയിൽ പതിനേ ഴുകാരനെ പോലീസ് അകാരണമായി മർദിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ് ജില്ലാ പോലീസ് മേധാവിക്കു നിർദേശം നൽകി. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നും കമ്മീഷൻ അറിയിച്ചു.
ബാലാവകാശ കമ്മീഷൻ കേസിനു പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷനും കേസെടുക്കുന്നത്.
കഴിഞ്ഞദിവസമാണ് പോലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്ഥർ കുട്ടിയെ ക്രൂരമായി മർദിച്ചത്. പരിക്കേറ്റ വിദ്യാർഥി നെന്മാറ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം വിവാദമായതോടെ ജില്ലാ പോലീസ് സുപ്രണ്ട് ആലത്തൂർ ഡിവൈഎപിയോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു.
ഈ റിപ്പോർട്ടിൽ എസ്ഐ യും പോലീസും മർദിച്ചിട്ടില്ലെന്നും കുട്ടിയുടെ പക്കൽ കഞ്ചാവുണ്ടോ എന്നു പരിശോധന നടത്തുക മാത്രമാണു ചെയ്തതെന്നുമാണ് സൂചന. ഇതിനുപി ന്നാലെയാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.