പിതാവ് കാറിന്റെ താക്കോൽ നൽകാത്തതിനാൽ മകൻ കാർ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഡാനിഷ് മിൻഹാജ് (21) നെതിരെയാണ് പരാതി. യുവാവിന് ലൈസൻസ് ഉണ്ടായിരുന്നില്ല. പിതാവിന്റെ പരാതിയിൽ കൊണ്ടോട്ടി പൊലീസ്പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടാണ് സംഭവം. പ്രകോപിതനായ യുവാവ് വീട്ടുപകരണങ്ങളും ഫർണിച്ചറുകളും തല്ലിത്തകർത്തശേഷം കാർ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. വാഹനം പൂർണമായും കത്തിനശിച്ചു.