കോട്ടയം എംസി റോഡിൽ മണിപ്പുഴയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. ഇന്ന് വൈകുന്നേരം നാലിനുണ്ടായ അപകടത്തിൽ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന് സമീപം കട നടത്തുന്ന മനോജ്, ഭാര്യ പ്രസന്ന എന്നിവരാണ് മരിച്ചത്. അപകടത്തെ തുടർന്ന് എംസി റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.