കണക്കിൽപ്പെടാത്ത പണം കൈവശം വച്ചതിനു ഭൂരേഖാ തഹസിൽദാർ വിജിലൻസ് പിടിയിൽ. ഇന്ന് വൈകീട്ട് 4 ന് ലാൻഡ് ട്രിബ്യൂണൽ സിറ്റിങിനിടെയാണ് തഹസിൽദാർകൈവശം വച്ച 5,000 രൂപയും കാറിൽ നിന്നു 44,000 രൂപയും വിജിലൻസ് കണ്ടെടുത്തത്.

പട്ടാമ്പി ഭൂരേഖാ തഹസിൽദാർ ഒറ്റപ്പാലം പാലപ്പുറം സ്വദേശി മുരളീധരൻ നായർ (52) ആണ് വിജിലൻസിന്റെ പിടിയിലായത്. ആലത്തൂർ മിനിസിവിൽ സ്റ്റേഷനിൽ ഇന്ന് വൈകീട്ട് 4 മണിയോടെ ലാൻഡ് ട്രിബ്യൂണൽ സിറ്റിങിനിടെയാണ് തഹസിൽദാർ കൈവശം വച്ച 5,000 രൂപയും കാറിൽ നിന്നു 44,000 രൂപയും വിജിലൻസ് കണ്ടെടുത്തത്. പാലക്കാട് വിജിലൻസ് ഇൻസ്പെക്ടർ വിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.