നെല്ലിയാമ്പതി ചുരം പാതയിലെ ഗതാഗത നിയന്ത്രണം നീക്കണം; നാഷണൽ ജനതാദൾ.

നെല്ലിയാമ്പതി ചുരം പാതയിൽ ഗതാഗത മാറ്റുന്നതിനായി നടപടികൾ അധികാരികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് നാഷണൽ ജനതാദൾ ആവശ്യപ്പെട്ടു. എത്രയും വേഗം ചുരം പാതയിലെ തടസങ്ങൾ മാറ്റുന്നതിനായുള്ള നടപടികൾ അധികാരികൾ അടിയന്തിരമായി സ്വീകരിക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം. ഓണത്തിനു മുമ്പ് പാത ഒരുങ്ങിയാൽ നെല്ലിയാമ്പതി വിനോദ സഞ്ചാര മേഖലയിൽ ഉണർവ് ഉണ്ടാകും. സഞ്ചാരികളുടെ വരവ് ഇല്ലാതായതോടെ നെല്ലിയാമ്പതി മേഖലയിലെ നൂറിലധികം വരുന്ന ഓഫ് റോഡ് ടാക്സി ജീപ്പ് തൊഴിലാളികൾ, ഹോട്ടൽകാർ, റിസോർട്ടകളിലെ തൊഴിലാളികൾ മറ്റ് നിത്യ ഉപയോഗ കച്ചവടക്കാർ ദുരിതത്തിലായി. ഗവ:ഫാമിലും മറ്റും വരുമാനത്തിലും കുറവ് വന്നു.ആളൊഴിഞ്ഞ കവലയായി മാറിയ പുലയമ്പാറ, നൂറടി പ്രദേശങ്ങളിൽ ശുന്യാതയായി. എത്രയും വേഗം ചൂരം പാത വാഹന യാത്രയ്ക്ക് യോഗ്യമാക്കി നെല്ലിയാമ്പതി വിനോദ സഞ്ചാര മേഖല പുന:സ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് നാഷണൽ ജനതാദൾ നെല്ലിയാമ്പതി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.എസ്. പ്രസാദിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആവശ്യപ്പെട്ടു. കെ.എം. സലിം, കെ.ജെ.ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.