കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെജെയു) സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 24, 25 തീയതികളിൽ മലപ്പുറം തിരൂരിൽ.

രാജ്യത്തെ ഏറ്റവും വലിയ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ്റെ അംഗീകാരമുള്ള കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെജെയു) സംസ്ഥാന സമ്മേളനം ഈ മാസം 24, 25 തീയതികളിൽ തിരൂർ തുഞ്ചൻ പറമ്പിൽ നടക്കും. സമ്മേളന ബ്രോഷർ മന്ത്രി വി. അബ്ദുറഹിമാൻ പ്രകാശനം ചെയ്തു. സംഘാടക സമിതി അംഗങ്ങളായ പി.കെ.രതീഷ്, എ.പി. ഷഫീഖ്, വി.കെ. റഷീദ്, വിനോദ് തലപ്പള്ളി, റഷീദ് തലക്കടത്തൂർ, ബൈജു അരിക്കാഞ്ചിറ എന്നിവർ ഏറ്റുവാങ്ങി. 25 ന് തുഞ്ചൻ പറമ്പിൽ നടക്കുന്ന സമ്മേളനം മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. എംഎൽഎമാരായ കുറുക്കോളി മൊയ്തീൻ, ഡോ:കെ.ടി. ജലീൽ, അഡ്വ : എൻ. ഷംസുദ്ധീൻ എന്നിവർ പങ്കെടുക്കും.ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ അധ്യക്ഷൻ ശ്രീനിവാസറെഡി, സെക്രട്ടറി ജനറൽ ബൽവീന്ദർ സിഗ് ജമ്മു, മുൻ പ്രസിഡൻ്റും ദേശീയ സ്‌റ്റിയറിങ്ങ് കമ്മിറ്റി അംഗവുമായ എസ്.എൻ. സിൻഹ, സംസ്ഥാന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.