തെങ്ങിന് തടം മണ്ണിന് ജലം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം

തെങ്ങ് കർഷകരെ സഹായിക്കുക, കാലാവസ്ഥ മാറ്റത്തെ ചെറുക്കുക, മണ്ണിലെ ജല ജലനിരപ്പ് ഉയർത്തുക എന്നീ ആശയങ്ങളുമായി നവ കേരള മിഷൻ നടപ്പിലാക്കുന്ന “തെങ്ങിന് തടം ,മണ്ണിന് ജലം “എന്ന പദ്ധതിയുടെ നെന്മാറ ബ്ലോക്ക് തല ഉദ്ഘാടനം നെന്മാറ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് അയിനംപാടത്ത് വെച്ച് നടന്നു.

പഞ്ചായത്ത് പ്രസിഡൻറ്, പ്രബിതാ ജയൻ പദ്ധതിക്ക് ആരംഭം കുറിച്ചു. ചടങ്ങിൽ തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു. വാർഡ് അംഗം. ചന്ദ്രൻ, കൃഷി ഓഫീസർ വി.അരുണിമ, നവകേരളം ബ്ലോക്ക് കോഡിനേറ്റർ എസ്. വി. പ്രേംദാസ് , അസിസ്റ്റൻ്റ് സെക്രട്ടറി സുബൈർ, അസിസ്റ്റൻ്റ് കൃഷി ഓഫീസർ സി.സന്തോഷ് മെമ്പർമാർ എന്നിവരും പങ്കെടുത്തു. പരമാവധി ജലം മണ്ണിലേക്ക് ഇറക്കുന്ന ഈ പദ്ധതി ആഗസ്റ്റ് 15 മുതൽ 30 വരെ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നടപ്പിലാക്കും.