സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ അവഗണിച്ചെന്ന് വിമർശനം.

ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പ്രോട്ടോകോള്‍ പ്രകാരം പ്രതിപക്ഷ നേതാവിന് മുൻനിരയിലാണ് സീറ്റ് നല്‍കേണ്ടത്. എന്നാല്‍, ഒളിമ്പിക്സ് താരങ്ങള്‍ക്കൊപ്പം പിൻനിരയിലാണ് രാഹുലിന് സീറ്റ് നല്‍കിയത്. ഇതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, ശിവരാജ് സിങ് ചൗഹാൻ, അമിത് ഷാ, എസ്.ജയശങ്കർ എന്നിവരാണ് മുൻനിരയിൽ ഉണ്ടായിരുന്നത്. പക്ഷേ കാബിനറ്റ് പദവിയുള്ള ലോക്സഭ പ്രതിപക്ഷ നേതാവായ രാഹുലിന് ഏറ്റവും പിന്നില്‍ നിന്നും രണ്ടാമത്തെ നിരയിലാണ് സീറ്റ് അനുവദിച്ചത്.