ജോജി തോമസ്
നെല്ലിയാമ്പതി തോട്ടം മേഖലയോട് ചേർന്നുള്ള പടികളിൽ ചില്ലി കൊമ്പൻ എത്തി. കഴിഞ്ഞ ദിവസങ്ങളിലാണ് കൂനമ്പാലം നൂറടി ഭാഗങ്ങളിലെ പാടുകൾക്ക് സമീപം ചില്ലി കൊമ്പൻ എത്തിയത്. ചക്കയും മാങ്ങയും ഇഷ്ടപ്പെടുന്ന ചില്ലി കൊമ്പൻ വീടുകളോട് ചേർന്നുള്ള പ്ലാവിലെ ചക്ക തിന്നാനാണ് സാധാരണ എത്താറുള്ളത്.
ചില്ലി കൊമ്പൻ വരുന്നത് സാധാരണമായതിനാൽ പ്രദേശവാസികൾ മൊബൈലിൽ വീഡിയോ, ചിത്രങ്ങൾ എടുക്കുന്നത് എപ്പോഴും സജീവമാണ്