വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത കച്ചവടസ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ നിര്‍ദ്ദേശിച്ചു. ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കും. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍, എഡിഎം, ആര്‍ഡിഒ, അസിസ്റ്റൻഡ് കളക്ടർമാർ എന്നിവര്‍ ജില്ലകളില്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും. ഓണത്തിന് ജില്ലകളില്‍ ഭക്ഷ്യവകുപ്പ്, റവന്യു, പോലീസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷ എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത സ്ക്വാഡുകള്‍ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.