ബസ് കാത്തുനിൽക്കുന്നതിനിടെ തളർന്നു വീണ വിദ്യാർത്ഥി മരിച്ചു. പാലക്കാട് കൂറ്റനാടാണ് സംഭവം.

കൂറ്റനാട് അൽ അമീൻ ഇംഗ്ളീഷ് മീഡിയം സ്‌കൂളിലെ വിദ്യാർത്ഥി മുഹമ്മദ് സിയാൻ (15) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം സിയാൻ ബസ് കാത്തു നിന്നിരുന്ന സ്റ്റോപ്പിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിലാക്കുകയായിരുന്നു.