തമിഴ്നാട് തിരുവള്ളൂരില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. രണ്ട് വിദ്യാര്‍ത്ഥികള്‍ ഗുരുതരപരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥികള്‍ വിനോദസഞ്ചാരത്തിന് പോയി മടങ്ങവേ ഇന്നലെ രാത്രിയാണ് സംഭവം. നിതീഷ് വര്‍മ (20), ചേതന്‍ (24), യുഗേഷ് (20), നിതീഷ് (20), രാം മോഹന്‍ റെഡ്ഡി (20) എന്നിവരാണ് മരിച്ചത്. ചെന്നൈ-തിരുപ്പതി ദേശീയ പാതയില്‍ രാമഞ്ചേരിയിലാണ് അപകടം.