സഹകരണ ബാങ്കിൽ വായ്പ തട്ടിപ്പ്; ഒരാളെ അറസ്റ്റ് ചെയ്തു.

സർവീസ് സഹകരണ ബാങ്കിൽ വ്യാജ രേഖകൾ ഹാജരാക്കി വായ്പ തട്ടിപ്പ് നടത്തിയതായി പരാതി. മൂന്നു സ്ത്രീകളുടെ പേരിൽ വ്യക്തിഗത രേഖകളും ഭൂരേഖകളും നൽകിയാണ് വായ്പ തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.പോലീസ് പറയുന്നത് ഇങ്ങനെ. 2015 ൽ അയിലൂർ സർവീസ് സഹകരണ ബാങ്കിൽ മൂന്നു സ്ത്രീകളുടെ പേരിൽ 10 ലക്ഷം വീതം 30 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. കുറച്ചുനാൾ വായ്പ തിരിച്ചടവ് നടത്തിയ ശേഷം തുടർ തിരിച്ചെടവ് നടത്താത്തതിനെ തുടർന്നാണ് സഹകരണ ബാങ്ക് വായ്പക്കാർക്ക് നോട്ടീസ് അയച്ചു തുടങ്ങിയത്. അപ്പോഴാണ് തങ്ങളുടെ പേരിൽ വായ്പയുള്ള കാര്യം പരാതിക്കാർ അറിയുന്നത്. ബാങ്കിൽപോലും എത്താത്ത തങ്ങളുടെ പേരിൽ വായ്പ ആരു വാങ്ങിയെന്നും മറ്റുമുള്ള വിവരങ്ങളും ബാങ്ക് അധികൃതർ മറച്ചു വച്ചുവെന്നും പരാതിയിൽ പറയുന്നു. രാഷ്ട്രീയ സമ്മർദ്ദം മൂലം ഇടതുമുന്നണി ഭരിക്കുന്ന സഹകരണ ബാങ്കിന്റെ മുൻ സെക്രട്ടറിക്കും പ്രസിഡന്റ്, ഭരണസമിതി അംഗങ്ങൾ വായ്പ കൈപ്പറ്റിയാൾ എന്നിവർക്കെതിരെ 2022ൽ പരാതി നൽകിയെങ്കിലും തുടർനടപടികൾ ആയില്ല. ഇപ്പോൾ വായ്പയെടുത്ത 30 ലക്ഷം രൂപ പിഴപ്പലിശയടക്കം 47 ലക്ഷത്തിൽ എത്തി. ബാങ്കിന്റെ ഓഡിറ്റ് വിഭാഗവും ദീർഘനാളായി കിട്ടാത്ത വായ്പയുടെ വിശദാംശങ്ങളും തുടർനടപടികളും ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് വീണ്ടും ബാങ്ക് അധികൃതർ വായ്പക്കാരുടെ പേരിൽ നോട്ടീസ് അയച്ചു. പോലീസ് അന്വേഷണത്തിലാണ് വ്യാജ രേഖ ചമച്ച് വായ്പ എടുത്തത് അമ്മയുടെയും സഹോദരിയുടെയും ഭാര്യയുടെയും പേരിലാണ് തട്ടിപ്പ് നടത്തിയതെന്ന് അറിയുന്നത്. എന്നാൽ ചില രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ പേരിൽ ജപ്തി നടപടികളിലേക്ക് ബാങ്ക് മുന്നിട്ടിറങ്ങിയില്ല. സഹകരണ ബാങ്കിന്റെ ഓഡിറ്റർ 2022 ൽ പോലീസിൽ കൊടുത്ത പരാതിയിൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ഉന്നത പോലീസ് മേലധികാരികൾക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സഹകരണ ബാങ്കിന്റെ മുൻ സെക്രട്ടറിയും, ഡയറക്ടർമാർക്കെതിരെയും പോലീസ് കേസടുത്തത്. ഓഡിറ്ററുടെ പരാതിയിലെ പന്ത്രണ്ടാം പ്രതിയാണ് ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്ത സനോജ് കൈതാരത്ത് (47). പത്തനംതിട്ടയിൽ നിന്നും കഴിഞ്ഞ ദിവസമാണ് നെന്മാറ പോലീസ് സനോജിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് വ്യാഴാഴ്ച ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.