മകന്റെ വേർപാടിനെ തുടർന്ന് ലളിതയുടെ ആരോഗ്യം മോശമായിരുന്നു. തുടർന്ന് മകളുടെ വീട്ടിലും ആശുപത്രിയിലുമായാണ്കഴിഞ്ഞിരുന്നത്. മകന്റെ മരണത്തെ തുടർന്ന്മ കടുത്ത മനോവ്യഥയിലായ ലളിത പിന്നീട്പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിയില്ല. ലളിതയുടേയും വിനോദിന്റേയും സ്വപ്നഭവനമായ ലളിതാ നിവാസിലേക്ക് താമസം മാറി ആഴ്ചകൾക്ക് പിന്നാലെയായിരുന്നു മരണം. ഏപ്രിൽ രണ്ടിനാണ്കേരളത്തെഉലച്ച സംഭവമുണ്ടായത്. എറണാകുളത്തുനിന്നും പട്നയിലേക്കുള്ള ട്രെയിനിലെ ടിടിഇ ആയിരുന്ന വിനോദിനെ ആണ് ട്രെയിനിൽ നിന്ന്തള്ളിയിട്ട് കൊലപ്പെടുത്തിയത്. ഒഡീഷസ്വദേശിരജനീകാന്ത രണജിത്താണ് കൊലനടത്തിയത്. മദ്യപിച്ച് ലക്കുകെട്ട പ്രതി യാത്രക്കാരോടെല്ലാം മോശമായാണ് പെരുമാറിയിരുന്നത്. ഇതും ടിടിഇ ചോദ്യം ചെയ്തിരുന്നു. ഒപ്പം ടിക്കറ്റ് ചോദിക്കുകയും അടുത്ത സ്റ്റോപ്പില്‍ ഇറക്കിവിടാനായി രജനീകാന്തിനെ ഡോറിനടുത്തേക്ക് കൊണ്ടു നിര്‍ത്തുകയും ചെയ്തു. ഇതോടെ പ്രതി വീണ്ടും പ്രകോപിതനായി ടിടിഇയെ ഒറ്റത്തള്ളിന്പുറത്തേക്ക് തള്ളിയിടുകയായിരുന്നു.