വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ മരണസംഖ്യ 344 ആയി. തിരച്ചിലിൽ കണ്ടെത്താത്ത വരെ മരിച്ചവരായി കണക്കാക്കണം..

206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്.

206 പേരെ ഇനിയും കണ്ടെത്താൻ ആയിട്ടില്ല.

116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി.

130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു.

86 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്.

മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലുള്ളത് 1729 പേരാണ്.

ഉരുള്‍പൊട്ടലില്‍ 49 കുട്ടികള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

തിരച്ചിൽ കഴിഞ്ഞ ശേഷം ദുരന്തത്തിൽ കാണാതായ ഉണ്ടെങ്കിൽ അവരെ മരിച്ചവരായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ടു രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയെ സംസ്ഥാന സർക്കാർ സമീപിക്കും. കേരളത്തിൽ പ്രണയത്തിലും മറ്റും കാണാതായവരുടെ ആശ്രിതർക്ക് മരണ സർട്ടിഫിക്കറ്റ് അനുവദിക്കാൻ രജിസ്ട്രാർ മാർക്ക് ചീഫ് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്ന നടപടി ഉണ്ടായിരുന്നു.