ഈ മാസം നടത്താനിരുന്ന നെഹ്റു ട്രോഫി വള്ളംകളി വയനാട് ദുരന്തത്തെ തുടർന്ന് മാറ്റിവെച്ചു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വള്ളംകളി മാറ്റിവയ്ക്കാൻ തീരുമാനമായത്. വള്ളംകളി മാറ്റുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. 10 നാണ് വള്ളംകളി നടക്കേണ്ടത്. അടുത്തമാസം ഓണത്തിനോടടുക്കെയാകുമെന്നാണ് നിഗമനം.