തിങ്കളാഴ്ച ഉച്ചക്ക് ശേഷം പെയ്ത കനത്ത മഴയിലാണ് വ്യാപക നാശനഷ്ടമുണ്ടായി. മംഗലംഡാം മലയോര മേഘലയിൽ വിവിധയിടങ്ങളിൽ ഉരുൾപ്പൊട്ടി. ഓടംതോട് പടങ്ങിട്ട തോട്ടിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് 200 മീറ്ററോളം റോഡ് ഒലിച്ച് പോയി. ആറ് കുടുംബങ്ങൾ ഒറ്റപ്പെട്ടു. കടപ്പാറ മേരി മാതാ എസ്റ്റേറ്റിലും, വട്ടപ്പാറ മുക്കാടൻ പ്ലാൻ്റേഷനിലും ഉരുൾപ്പൊട്ടി. കടപ്പാറ കോളനിക്ക് സമീപവും, തളികകല്ല് ആദിവാസി കോളനിയിലും മണ്ണിടിച്ചിൽ ഉണ്ടായി.തളികകല്ലിൽ തോട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് പതിനഞ്ചോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു.മംഗലംഡാം പന്നികുളമ്പിൽ മുപ്പതോളം വീടുകളിൽ വെള്ളം കയറി. പാലക്കുഴിയിലും ശക്തമായ മലവെള്ളപാച്ചിൽ ഉണ്ടായി. രാത്രി വൈകിയും മലയോര മേഘലയിൽ ശക്തമായ മഴ തുടരുകയാണ്.