സ്കൂളിലെത്താൻ അഞ്ച് മിനിറ്റ് വൈകിയതിന് മൂന്നാം ക്ലാസുകാരിയെ അര മണിക്കൂർ ഗേറ്റിന് പുറത്ത് നിർത്തിയതായി പരാതി. പാലക്കാട് ടൗണിലെ തന്നെ സ്കൂളിലെ വിദ്യാർഥിനിക്കാണ് ദുരവസ്ഥയുണ്ടായത്. ഒരു മാസം മുൻപാണ് സംഭവം. ഇവിടെ ക്ലാസ് ആരംഭിക്കുന്നത് 8.20 ആണെങ്കിലും അന്നേദിവസം 5 മിനിറ്റ് വൈകിയാണ് എത്തിയത്. പാലക്കാട് സ്വദേശി വിനോദിന്റെ മൂന്നാം ക്ലാസിൽ പഠിക്കുന്ന മകളുമായി സ്കൂളിലെത്തിയത് വൈകിയെത്തിയതിനെ തുടർന്ന് ഗേറ്റ് തുറക്കാൻ ജീവനക്കാർ തയ്യാറായില്ല. അര മണിക്കൂറോളം കുട്ടിയെ ഗേറ്റിന് പുറത്ത് നിര്‍ത്തി. ഗേറ്റ് തുറക്കാൻ വിനോദ് ആവശ്യപ്പെട്ടപ്പോൾ പ്രിൻസിപ്പലും അധ്യാപകരും അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സംഭവത്തെ തുടർന്ന് ഇതുവരെ വിദ്യാർഥിനി സ്കൂളിൽ പോയിട്ടില്ല. ത രക്ഷിതാവിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.