ഓണത്തിനൊരുമുറം പച്ചക്കറി കൃഷിക്ക് അയിലൂരിൽ തുടക്കമായി.

അയിലൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഓണത്തിനൊരുമുറം പച്ചക്കറി കൃഷിക്ക് തുടക്കമായി. വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക, കുടുംബങ്ങളിൽ കാർഷിക സംസ്കാരം വളർത്തുക എന്നീ ലക്ഷ്യത്തോടെയുള്ള പദ്ധതിയാണിത്. അയിലൂർ പാളിയമംഗലത്തെ പച്ചക്കറി കർഷകനായ സുലൈമാന്റെ ഒന്നര ഏക്കർ സ്ഥലത്താണ് പദ്ധതിക്ക് ആരംഭം കുറിച്ചത്. അത്യുല്പാദന ശേഷിയുള്ള മുളക്, വഴുതന, പയർ, കുമ്പളം, മത്തൻ, വെള്ളരി എന്നിവയുടെ തൈകളാണ് നട്ടത്. പച്ചക്കറി തൈ നട്ടുകൊണ്ട് അയിലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിഘ്നേഷ് പഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു.