തൃശ്ശൂരിൽ ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടെ തര്‍ക്കം; കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു.

ബർത്ത് ഡേ പാർട്ടിക്കിടയിൽ പൂച്ചട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ ഐക്യനഗര്‍ സ്വദേശി സതീഷ് (48) ആണ് കൊല്ലപ്പെട്ടത്. മൂന്നംഗ സംഘമാണ് സതീഷിനെ കൊലപ്പെടുത്തിയത്. മൂന്നു പ്രതികളും ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പൂച്ചട്ടി ഗ്രൗണ്ടിന് സമീപം റോഡിലാണ് സതീഷ് വെട്ടേറ്റ്കിടന്നി രുന്നത്. അപകടമാണെന്ന് കരുതി നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ച് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചു. പ്രതികളും സതീഷും സുഹൃത്തുക്കളാണ്.