സർക്കാർ ജീവനക്കാർ തങ്ങളുടെ തൊഴിലിടങ്ങളില്‍ ഹാപ്പിയാണെന്ന് സർവേ റിപ്പോർട്ട്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ല കാര്യാലയമാണ് സർവേ സംഘടിപ്പിച്ചത്. കാക്കനാട് സിവില്‍ സ്റ്റേഷനിലെ തെരഞ്ഞെടുത്ത വിവിധ വകുപ്പുകള്‍ക്ക് കീഴിലെ 37 ഓഫിസുകളിലെ 246 ജീവനക്കാരില്‍നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. റിപ്പോർട്ട് കലക്ടർ എൻ.എസ്.കെ. ഉമേഷ് പ്രകാശനം ചെയ്തു.ഓരോ ഓഫിസിലെയും ആകെ ജീവനക്കാരില്‍ 20 ശതമാനത്തോളം പേർ സർവേയില്‍ പങ്കെടുത്തു. ഫാക്ടറീസ് ആൻഡ് ബോല്ലേഴ്സ് വകുപ്പ് ജില്ല കാര്യാലയത്തിലെ ഉദ്യോഗസ്ഥർക്കാണ് ഏറ്റവും സന്തോഷം. അഞ്ച് പോയന്റ് സ്കെയിലില്‍ 4.5 പോയന്റാണ് ഇവർ നേടിയത്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ല കാര്യാലയമാണ് രണ്ടാമത്. 4.14 ആണ് ഇവരുടെ സ്കോർ.