പാലക്കാട് കാലവർഷത്തിൽ വൈദ്യുതി സംബന്ധിച്ചുള്ള പരാതികൾ അറിയിക്കാൻ ജില്ലയിൽ രണ്ടിടത്ത് കെ.എസ്.ഇ.ബി. കൺട്രോൾ റൂമുകൾ തുറന്നു. പാലക്കാട്, ഷൊർണൂർ ഇലക്ട്രിക്കൽ സർക്കിളുകളിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നത്. പാലക്കാട്, ചിറ്റൂർ, ആലത്തൂർ ഇലക്ട്രിക്കൽ ഡിവിഷൻ പരിധിയിലുള്ളവർക്ക് പാലക്കാട് ഇലക്ട്രിക്കൽ സർക്കിളിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് 9496009936 എന്ന നമ്പറിൽ വിളിക്കാം.
ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് നെന്മാറ ഗ്രാമപ്പഞ്ചായത്തോഫീസിൽ കൺട്രോൾ റൂം തുറന്നു. 24 മണിക്കൂറും പ്രവർത്തനമുണ്ടാകും. ഫോൺ: 04923244254.