കുവൈറ്റിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ തിരുവല്ലയിലെ നാലംഗ കുടുംബത്തിന് ദാരുണാന്ത്യം.

അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ തിരുവല്ല നീരേറ്റുപുറം സ്വദേശികളായ മാത്യൂസും ലിനി ഏബ്രഹാമും മക്കളുമാണ് മരിച്ചത്. നാട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ഇവർ കുവൈറ്റിൽ തിരിച്ചെത്തിയത്. എട്ടുമണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടുത്തമുണ്ടായതെന്നാണ് വിവരം.