2019 ആഗസ്റ്റ് മൂന്നിനു പുലര്‍ച്ചക്ക് ഒരു മണിയോടെ പ്രതികൾ സഞ്ചരിച്ച കാറിടിച്ചാണ് മാധ്യമ പ്രവര്‍ത്തകനായ ബഷീർ മരിച്ചത്. അപകടം സംഭവിച്ച് അഞ്ചു വർഷം പിന്നിട്ടു. മജിസ്ട്രേറ്റ് കോടതി മുതല്‍ സുപ്രീംകോടതി വരെ കേസ് പരിഗണിച്ചു. എന്നിട്ടും ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല. കഴിഞ്ഞദിവസം ഒന്നാം അഡീ. സെഷൻസ് കോടതി ജഡ്ജി കെ.പി. അനില്‍കുമാറാണ് കേസ് പരിഗണിച്ചത്. ജോലിസംബന്ധമായ ആവശ്യങ്ങളാല്‍ ഹാജരാകാൻ സാധിക്കില്ലെന്ന് പ്രതി ശ്രീറാം വെങ്കിട്ടരാമനുവേണ്ടി അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെ കേസ് വീണ്ടും മാറ്റുകയായിരുന്നു.