കെ. ബാബു എംഎൽഎയുടെ മാതാവ് ലക്ഷ്മി അന്തരിച്ചു


കെ. ബാബു എംഎൽഎയുടെ മാതാവ് ലക്ഷ്മി അന്തരിച്ചു

നെന്മാറ എം.എൽ.എ, കെ. ബാബുവിന്റെ അമ്മ നെന്മാറ പേഴുംപാറ ശ്രീദളത്തിൽ എൻ. ലക്ഷ്മി (85) വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭർത്താവ് പരേതനായ കെ. കിട്ട. മക്കൾ: കെ. ബാബു എം.എൽ.എ, കമലം, സുശീല, ഓമന, മോഹനൻ (മലബാർ സിമെന്റ്സ് ). മരുമക്കൾ: വിജി, പരേതരായ എം.റോഷ ( അധ്യാപിക ), സ്വാമിനാഥൻ, കേശവൻ, സൗന്ദരരാജ്.

സംസ്കാരം ശനിയാഴ്ച 10 മണിക്ക് നെന്മാറ വക്കാവ് വാതക സ്മശാനത്തിൽ.

 

അനുശോചിച്ചു

മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ. എൻ. ഷംസീർ എന്നിവർ അനുശോചനം അറിയിച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, എം. എൽ. എ. മാരായ കെ. ഡി. പ്രസേനൻ, പി.പി. സുമോദ്, കെ.പ്രേംകുമാർ, കെ.ശാന്തകുമാരി, എ.പ്രഭാകരൻ. ജില്ലാ കളക്ടർ ഡോ. എസ്.ചിത്ര, ആർ. ഡി. ഒ. അമൃതവല്ലി, സി.പി.എം. ജില്ലാ സെക്രട്ടറി സുരേഷ് ബാബു, വിവിധ രാഷ്ട്രീയകക്ഷി, സംഘടന നേതാക്കൾ എന്നിവർ എം.എൽ.എ.യുടെ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.