ബലൂണുകള്‍ പറത്തി ലഘുലേഖ വിതറുന്ന രീതി ദക്ഷിണ കൊറിയ നിർത്തിയില്ലെങ്കില്‍ ശക്തമായ മറുപടി നല്‍കുമെന്ന് ഉത്തര കൊറിയൻ നേതാവായ കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്.

ദക്ഷിണ കൊറിയൻ പ്രദേശങ്ങളിലേക്ക് ബലൂണുകളില്‍ മാലിന്യം പറത്തുന്നത് വീണ്ടും തുടരുമെന്ന സൂചനയും അവർ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തര കൊറിയയിലെ അതിർത്തിയിലും മറ്റ് പ്രദേശങ്ങളിലും കഴിഞ്ഞദിവസം ദക്ഷിണ കൊറിയയുടെ ലഘുലേഖകളും മാലിന്യങ്ങളും വീണ്ടും കണ്ടെത്തിയിരിക്കുന്നു. ആവർത്തിച്ച്‌ മുന്നറിയിപ്പ് നല്‍കിയിട്ടും ദക്ഷിണ കൊറിയ ഇതു നിർത്താത്ത പക്ഷം ശക്തമായ പ്രതിരോധ നടപടി സ്വീകരിക്കുമെന്നും കിം യോ ജോങ് അറിയിച്ചിരിക്കുന്നു.