നെന്മാറ അവൈറ്റിസ് ആശുപത്രിയിൽ രാത്രികാല സ്കാനിംഗ് സൗകര്യം. ജനറൽ വാർഡ് സേവനങ്ങളിൽ മുറി വാടക നഴ്‌സിംഗ് സേവനങ്ങൾ തികച്ചും സൗജന്യം.

ഈവനിംഗ് സ്കാനിങ് സെൻ്ററിനു തുടക്കം കുറിച്ച് നെന്മാറ അവൈറ്റിസ് ആശുപത്രി. ആശുപത്രിയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് റേഡിയോളജി വിഭാഗത്തിലാണ് ഈ സേവനം ലഭിക്കുക. എംആർഐ, സിടി, ബോൺ ഡെൻസിറ്റി സ്‌കാൻ അഥവാ ഡിഇഎക്സ്എ സ്കാനിംഗിൽ അമ്പതു ശതമാനം ഇളവും ലഭിക്കും. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വൈകുന്നേരം അഞ്ചുമുതൽ ഒമ്പതുമണി വരെയാണ് ഈ സൗകര്യം റേഡിയോളജി വിഭാഗത്തിൽ ഉള്ളത്. എല്ലാ വിഭാഗങ്ങളിലെയും ഒപി കൺസൾട്ടേഷന് അമ്പതുശതമാനം കിഴിവും ഏർപ്പെടുത്തിയിട്ടുണ്ട്. ജനറൽ വാർഡ് സേവനങ്ങളിൽ മുറി വാടക നഴ്‌സിംഗ് സേവനങ്ങൾ തികച്ചും സൗജന്യമാണ്. കൂടാതെ ജനറൽ വാർഡിലെ എല്ലാ സേവനങ്ങൾക്കും അമ്പതുശതമാനം കിഴിവും ഉണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 04923225500, 04923350035 നമ്പറിൽ ബന്ധപ്പെടണം.