ഈ മാസം 6 മുതൽ 9 വരെയായി സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം റേഷൻ കടകൾ അടഞ്ഞു കിടക്കും. കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ജൂലൈ അഞ്ചു വരെ നീട്ടിയതായി മന്ത്രി ജി. ആർ. അനിൽ അറിയിച്ചിരുന്നു.
രണ്ട് അവധി ദിവസങ്ങളും റേഷൻ വ്യാപാരികളുടെ രണ്ട് ദിവസത്തെ കടയടപ്പ് സമരവുമാണ് നാല് ദിവസം തുടർച്ചയായി അടഞ്ഞു കിടക്കാൻ ഇടയാക്കുന്നത്.