അന്താരാഷ്ട്ര ചിരി ദിനം ചിരിക്കുക എന്നത് ആരോഗ്യത്തിനും മനസിനും വലിയ ഒരു മരുന്നാണ്. പഠനങ്ങൾ പറയുന്നത് ചിരി സ്ട്രെസ് ഹോർമോണുകളെ കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്നാണ്. ആധുനിക ലോകത്ത് മനുഷ്യന് ചിരിക്കാന്‍ പോലും മറന്നുപോകുന്നുവെന്നതാണ് സത്യം.