കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് ക്യാമ്പ് നടത്തുന്നു. ബിജെപി അയിലൂർ പഞ്ചായത്ത് കമ്മിറ്റിയും കിസ്സാൻ മോർച്ചയും ജൻ കിസ്സാൻ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡും സംയുക്തമായാണ് ക്യാമ്പ് നടത്തുന്നത്. ഇന്നും നാളെയും 9.30 മുതൽ 4.30 വരെ അയിലൂർ പ്രഭ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പ്രധാനമന്ത്രി ബീമാ യോജന വിള ഇൻഷൂറൻസ് ക്യാമ്പ്. നെല്ല് ഏക്കറിന് 650 രൂപയാണ് നിരക്ക്. നികുതി അടച്ച രശീത്, ആധാറിന്റെ പകർപ്പ്, ഐഎഫ്എസ്സി നമ്പർ സഹിതം ബാങ്ക് പാസ്സ് ബുക്കിൻ്റെ പകർപ്പ്, പാട്ടകൃഷിക്കാർക്ക് കരാറിന്റെ പകർപ്പ്, ഒ ടി പി ലഭിക്കുന്ന ഫോൺ എന്നിവ കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447533605.