രാജ്യാന്തര ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചു തൊഴിൽ വകുപ്പു നടത്തിയ പരിശോധനയിൽ ബാലവേല കണ്ടെത്തിയതിനെത്തുടർന്ന് സ്ഥാപനത്തിനെതിരേ നിയമനടപടി. കോട്ടയം ശാസ്ത്രി റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ 13 വയസുള്ള ആൺകുട്ടിയെ ജോലി ചെയ്യിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. ഈ കുട്ടിയെ ബാലവേലയിൽ നിന്നു മോചിപ്പിച്ചു.
സ്ഥാപനങ്ങളിൽ ബാലവേല നടക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനും അവബോധം നൽകുന്നതിനുമായി മേഖലയിൽ പരിശോധന ഊർജിതമാക്കും.