പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ; അഴിക്കുള്ളിൽ ആയത് കഴിഞ്ഞ ഞായറാഴ്ച കാസർഗോഡ് നിന്ന് ഒളിച്ചോടിയ ഹസീനയും, കാമുകൻ സമദും:
പതിമൂന്നും എട്ടും വയസുള്ള മകളേയും മകനേയും ഉപേക്ഷിച്ച് നാടുവിട്ട യുവതിയേയും ഇതിന് പ്രേരിപ്പിച്ച കാമുകനേയും ചന്തേര പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. പടന്ന കാവുന്തലയിലെ പ്രവാസിയായ ടി.കെ.ഹൗസില്‍ അഷ്റഫിന്റെ ഭാര്യ ഹസീന (33), കാമുകന്‍ പടന്ന കാവുന്തലയിലെ അബ്ദുള്‍റഹിമാന്റെ മകന്‍ എ.കെ.അബ്ദുള്‍ സമദ്(40) എന്നിവരെയാണ് ചന്തേര എസ്‌ഐ എം.വി.ശ്രീദാസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ഹസീന സുഹൃത്തിന്റെ വീട്ടിലേക്കാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിപോയത്. ഏറെ വൈകീട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാവ് ടി.കെ.ഹൗസില്‍ അബ്ദുള്‍റഹിമാന്റെ ഭാര്യ അഫ്സത്ത് ചന്തേര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഹസീന സമദിനോടൊപ്പം ഒളിച്ചോടിയതാണെന്ന് മനസ്സിലായത്. സമദിന് ഭാര്യയും ഒരുകുട്ടിയുമുണ്ട്. ഇരുവരും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടയിലാണ് ഇന്നലെ ഇരുവരും ചന്തേര പോലീസില്‍ നേരിട്ട് ഹാജരായത്.
തുടര്‍ന്നാണ് ഹസീനക്കെതിരെ ജുവൈനല്‍ ജസ്റ്റിസ് ആക്‌ട് 75 പ്രകാരം കുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നിറവേറ്റാതെ അരക്ഷിതാവസ്ഥയിലാക്കി ഉപേക്ഷിച്ച് പോയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഇതിന് പ്രേരണ നല്‍കിയതിനാണ് സമദിനെതിരെയും കേസെടുത്ത് അറസ്റ്റുചെയ്തത്. ഇന്നലെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.